ഇന്ത്യയിലെ റോഡുകളുടെ വികസനം വളരെ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രംഗത്ത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗഡ്കരിയെ ഒന്നായി അഭിനന്ദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലോക്സഭയില്‍ ബി.ജെ.പി എം.പി ഗണേഷ് സിംഗ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സോണിയാ ഗാന്ധി ഡസ്കില്‍ അടിച്ച് അഭിനന്ദനമറിയിക്കുകയായിരുന്നു.
റോഡ് വികസനമെന്ന ഉത്തരവാദിത്വം നിറവേറ്റിയതിന് അതത് മണ്ഡലങ്ങളിലെ എം.പിമാര്‍ രാഷ്ട്രീയ വൈരം മറന്ന് തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് ഗഡ്കരി ലോക്സഭയില്‍ പറഞ്ഞിരുന്നു. സോണിയാ ഗാന്ധിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡസ്കിലടിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ നിഥിന് ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.
ഇതിന് മുന്‍പ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിയെ പുക്ഴത്തി സംസാരിച്ചിരുന്നു. ബി.ജെ.പിയില്‍ ധൈര്യമുല്ള ഒരേയൊരാളാണ് നിതിന്‍ ഗഡ്കരിയെന്ന് അദ്ദേഹം പറയുകയുണ്ടായി.
Discussion about this post