വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കാനായി യു.എസില്‍ നിന്നും ഇന്ത്യ വാങ്ങുന്ന സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ മുന്ദ്ര വിമാനത്താവളത്തിലാണ് ബോയിംഗ് കമ്പനി നിര്‍മ്മിക്കുന്ന ഈ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ എത്തിയത്. 15 സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യയ്ക്ക് ലഭിക്കുക.
ഫെബ്രുവരി തുടക്കത്തില്‍ ആദ്യ സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്റര്‍ ബോയിംഗ് കമ്പനി ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഫിലാഡെല്‍ഫിയയിലെ ബോയിംഗ് ഡിഫന്‍സ് സ്ഥാപനത്തില്‍ വെച്ചായിരുന്നു ഹെലികോപ്റ്റര്‍ ഇന്ത്യയ്ക്ക് കൈമാറിയത്.
പഞ്ചാബിലെ ചണ്ഡീഗഢിലായിരിക്കും ഈ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുക. ഇവയ്ക്ക് വേണ്ടി രണ്ട് ഹാംഗറുകള്‍ നിര്‍മ്മിക്കുന്നതായിരിക്കും.
22 അപ്പാച്ചി ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെലികോപ്റ്ററുകളും യു.എസില്‍ നിന്നും വാങ്ങാന്‍ വേണ്ടിയുള്ള കരാര്‍ സെപ്റ്റംബര്‍ 2105ലായിരുന്നു ഇന്ത്യ ഒപ്പിട്ടത്. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ലഭിക്കാന്‍ വേണ്ടി ബോയിംഗ് കമ്പനിയുമായി നേരിട്ട് നടത്തിയ കരാറായിരുന്നു ഇത്.
ഉയര്‍ന്ന് പ്രദേശങ്ങളിലേക്ക് ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്താന്‍ ഉപകരിക്കുന്ന ഹെലികോപ്റ്ററാണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍. സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ക്ക് 10 ടണ്‍ വരെ ഭാരം ഉയര്‍ത്താനാകും.
Discussion about this post