ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് സാധാരണപൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. സൈന്യത്തിന്രെ 55 ആര്.ആരും, സി.ആര്.പി.എഫും, എസ്.ഒ.ജിയും നടത്തിയ സംയുക്ത നീക്കത്തിനെതിരെയാണ് ആക്രമണമുണ്ടായത്. മേജര്‍ ഡി.എസ്.ഡോണ്ടിയല്, ഹെഡ് കോണ്‍സ്റ്റബിള്‍ സേവ് റാ, സിപ്പോയ് അജയ് കുമാര്‍, സിപ്പോയ് ഹരി സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം ഏറ്റുമുട്ടലില്‍ സിപ്പോയ് ഗുള്സര് മുഹമ്മദിന് സാരമായ പരിക്കുകള്‍ പറ്റി. ഇദ്ദേഹത്തെ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post