പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പിന്തുണ നല്കി മുന്‍ പാക് ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദി . തന്റെ ട്വിറ്റെര്‍ അക്കൗണ്ട് വഴി കാര്യമെല്ലാം കൃത്യവും വ്യക്തവുമാണെന്ന കുറിപ്പോടെ ഇമ്രാന്‍ഖാന്റെ വീഡിയോ അഫ്രീദി പങ്കുവെയ്ക്കുകയായിരുന്നു .
https://twitter.com/SAfridiOfficial/status/1097795983935705088?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet
ഇന്ത്യ തെളിവുകള്‍ ഇല്ലാതെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും . പുല്‍വാമയിലെ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും . ഇന്ത്യ തെളിവുകള്‍ നല്കിയാല് നടപടിയെടുക്കാമെന്നും . പാക്കിസ്ഥാനെ ഇന്ത്യ ലക്ഷ്യമിടുന്നത് എങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും ഇമ്രാഖാന് പറഞ്ഞിരുന്നു .
ഇത്തരമൊരു ഭീകരാക്രമണം കൊണ്ട് പാക്കിസ്ഥാന് എന്ത് നേട്ടം ആണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു ആക്രമണത്തിന് പാക്കിസ്ഥാന് തയ്യാര്‍ ആകുമോ എന്നുമായിരുന്നു ഇമ്രാന് ഖാന്റെ വാദം .
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു . പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലാണ് ആക്രമണത്തിന്റെ പദ്ധതിയ്ക്ക് മസൂദ് അസര്‍ നേതൃത്വം നല്‍കിയതെന്നടക്കം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു . ഇതിന് പിന്നാലെയായിരുന്നു ഇമ്രാന് ഖാന് പ്രതികരണവുമായി രംഗത്തെത്തിയത് .
Discussion about this post