ചത്തീസ്ഗഡിലെ ജഗ്ദല്‍പൂരിലെ ഈ ചായ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്.ചായകുടിക്കാന്‍ വരുന്നവര്‍ക്ക് ഒരു ഓഫറാണ് കടയുടമ അഞ്ചല്‍ സിങ് മുന്നേട്ടു വെയ്ക്കുന്നത്.’പാക്കിസ്ഥാന് മൂര്‍ദാബാദ്’എന്നു വിളിക്കുന്നവര്‍ക്ക് ചിക്കന്‍ കാലിന് പത്ത് രൂപ ഡിസ്കൗണ്ട് നല്‍കുകയാണ് ഇദ്ദേഹം.
കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് ഈ ഓഫര്‍ അഞ്ചല്‍ സിങ് നല്‍കിയത്.
Chhattisgarh: A food stall owner in Jagdalpur is offering a discount of ₹10 on chicken leg piece to customers who say 'Pakistan Murdabad'. Anjal Singh, stall owner says,"Pak never valued humanity&they never will.That's why everyone should say Pakistan Murdabad from their hearts" pic.twitter.com/ugEN8N5L5E
— ANI (@ANI) February 21, 2019
പാക്കിസ്ഥാന് മനുഷ്യത്വം എന്തെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് എല്ലാവരും ഹൃദയത്തില്‍ നിന്നും ‘പാക്കിസ്ഥാന് മൂര്‍ദാബാദ്’ എന്നു വിളിക്കണമെന്നാണ് അഞ്ചല്‍ സിങ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ കട എവിടെയാണെന്നുള്ള തിരച്ചിലിലാണ് എല്ലാവരും .എന്നാല്‍ വീഡിയോയില്‍ കട എവിടെയാണെന്ന് വ്യക്തമല്ല.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനോടുള്ള വിരോധം പലമേഖലയിലും നടക്കുകയാണ്.
Discussion about this post