ഇരിട്ടി മേഖലയില്‍ സേവാഭാരതി നിര്‍മിച്ച് നല്കുന്ന മൂന്ന് വീടുകളുടെ താക്കോല്‍ദാന കര്‍മം സുരേഷ് ഗോപി എംപി നിര്‍വഹിച്ചു.
സേവാഭാരതിക്കുമേല് ചെളിവാരി എറിയുന്നവരോട് തനിക്ക് പുച്ഛമാണെന്നും ഒരു സിനിമയില്‍ എന്റെ ഒരു കഥാപാത്രം പറഞ്ഞതുപോലെ ‘പോടാ പുല്ലേ’ എന്ന് പറയാനാണ് എനിക്ക് ഇഷ്ടമെന്നും സുരേഷ്ഗോപി എംപി പറഞ്ഞു. നമ്മുടെ നികുതിപിരിച്ചു കൈയില്‍ വെക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും കഴിയാത്ത വേഗത്തിലാണ് സേവാഭാരതി വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു സന്ദേശമാണെന്നും ഇനിയും വീടുകള്‍ പൂര്‍ത്തിയാവുമ്പോള്‍ താക്കോല്‍ ദാനകര്മത്തിന് എത്താന്തയ്യാറാണെന്നും എം.പി.പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സിക്രട്ടറി എം.സി. ഷാജകുമാര്‍, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ആര്‍എസ്എസ് ഇരിട്ടി ഖണ്ഡ് സംഘചാലക് എ.പത്മനാഭന്, ഇരിട്ടി ഖണ്ഡ് കാര്യവാഹക് പി.പി. ഷാജി, സേവാഭാരതി ജില്ലാ പ്രസിഡന്റ് പി. മഹേഷ്, സെക്രട്ടറി എം. രാജീവന്, എം.വേണുഗോപാല്‍, ജി. ഗിരീഷ്, താലൂക്ക് കോഓര്‍ഡിനേറ്റര്‍ ടി.എസ്. പ്രദീപ്, ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എം.ആര്. സുരേഷ്, പി. രഘു, സത്യന് കൊമ്മേരി, പി.വി. ദീപ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
Discussion about this post