അരുണാചല്‍ പ്രദേശില്‍ സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷം അക്രമാസക്തമായി . ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു . പോലീസ് കമ്മീഷണറുടെ വസതിയ്ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട് .
വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദിന് ശേഷവും ആക്രമണങ്ങള്‍ തുടരുകയാണ് . നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി .
#WATCH Permanent residence certificate row: Violence broke out in Itanagar during protests against state’s decision to grant permanent resident certificates to non-#ArunachalPradesh Scheduled Tribes of Namsai & Chanaglang; Deputy CM Chowna Mein's private house also vandalised. pic.twitter.com/FrcmqWbL8c
— ANI (@ANI) February 24, 2019
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള 6 ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ശുപാര്‍ശയ്ക്ക് എതിരെയാണ് പ്രതിഷേധമുണ്ടായത് .
കേന്ദ്രഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അരുണാചല്‍ മുഖ്യമന്ത്രിയെ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി . സംസ്ഥാനത്ത് ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആറു കമ്പനി സേനയെ വിന്യസിച്ചിട്ടുണ്ട് .
Discussion about this post