ദളിത് നേതാക്കളെ വളരാന്‍ അനുവദിക്കാതെ തടയുന്ന ചിലര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര . ദളിത് ആയതിനാല്‍ മാത്രം മൂന്ന് തവണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു .
തന്റെ മൂത്ത സഹോദരന് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയ്ക്ക് മുഖ്യമന്ത്രി പദവി ലഭിച്ചില്ല . ബസവലിംഗപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിട്ടുണ്ട് . അത് പോലെ തന്നെ കെ.എച്ച് രംഗനാഥനും സംഭവിച്ചു . തനിക്ക് മൂന്ന് തവണ അവസരം നിഷേധിച്ചു . തന്നെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ തന്നെ ചിലര്‍ വല്ലാതെ വിഷമിചെന്നും തന്നെ രാഷ്ട്രീയപരമായി ഒതുക്കാന്‍ അവര്‍ ശ്രമിക്കുന്നതായും ജി.പരമേശ്വര ആരോപിച്ചു .
Discussion about this post