പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യയുടെ ജവാന്മാര്ക്കെതിരെ ആക്രമണം നടത്തിയതിനെതിരെ തിരിച്ചടി നടത്തിയ ഇന്ത്യന്‍ നീക്കത്തെ അഭിനന്ദിച്ച് ബി.ജി.പി എം.പി സുരേഷ് ഗോപി രംഗത്ത്. പുല്‍വാമ ആക്രമണത്തിന് 12 ദിവസങ്ങള്‍ ശേഷം 12 മിറാഷ് 2000 വിമാനങ്ങളുപയോഗിച്ച് ഇന്ത്യ തങ്ങള്‍ക്ക് നഷ്ടപ്പെട്ട് ജവാന്മാര്ക്ക് വേണ്ടി തിരിച്ചടി നല്‍കിയെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ആക്രമണത്തില്‍ നാല് ഭീകരവാദ ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തെന്നും ഇതില്‍ 200 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഹൗ ഈസ് ദ ജോഷ്’ എന്ന ഡയലോഗാണ് പോസ്റ്റിന്റെ അവസാനം സുരേഷ് ഗോപി ഉപയോഗിച്ചിരിക്കുന്നത്.
https://www.facebook.com/ActorSureshGopi/photos/a.397961973679759/1335131529962794/?type=3&theater
Discussion about this post