ഇന്ത്യന്‍ വ്യോമസേനയുടെ ബാലകോട് ഭീകര പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി പാക്കിസ്ഥാന് രംഗത്തുവന്നിരിക്കുന്നത്. വാര്‍ത്തവിനിമയ പ്രക്ഷേപണമന്ത്രാലയം ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാന് ഫിലിം എക്സിക്യുട്ടേഴ്സ് അസോസിയേഷന് ഇന്ത്യന്‍ സിനിമകളെ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി ചൗധരി ഫവാദ് ഹുസൈന് പറഞ്ഞു.
ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളുടെ പരസ്യങ്ങള്‍ നിരോധിക്കാനും പാക്കിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയ്ക്കും (പി.ഇ. എം.എ.എ.) നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു..
ഫിലിം എക്സിക്യൂട്ടിവ് അസോസിയേഷന് ഇന്ത്യന്‍ സിനിമകളെ ബഹിഷ്ക്കരിക്കുക , മേഡ് ഇന്‍ ഇന്ത്യ പരസ്യങ്ങളും നിരോധിക്കുക എന്നാണ് ചൗധരി ഫവാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Discussion about this post