മൊബൈല്‍ ടവര്‍ സിഗ്നലുകളില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ടെലികോം വകുപ്പ് . ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്ഥിതീകരണം വന്നിരിക്കുന്നത് .
കുറഞ്ഞതോതിലുള്ള ഇലക്ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് എല്ക്കുന്നത് വഴി ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രത്യാഘാതം ഉണ്ടാകുന്നതിന് തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചട്ടില്ല . ബെയ്സ് സ്റ്റേഷനുകളില്‍ നിന്നും വയര്‍ലെസ് നെറ്റ്വര്ക്കുകളില് നിന്നുമുള്ള ദുര്‍ബലമായ റേഡിയോ ഫ്രീക്വന്‍സി സിഗ്നലുകള്‍ ആരോഗ്യത്തിന് പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് വ്യക്തമായ ശാസ്ത്രീയതെളിവുകള്‍ ഇല്ല . ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നും ബേസ് സ്റ്റെഷനുകളില്‍ നിന്നുമുണ്ടാകുന്ന സിഗ്നലുകളില്‍ നിന്നും ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നില്ല എന്നും ടെലികോം വിഭാഗം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു .
മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക്ക് ഫീല്ഡ്ആരോഗ്യത്തിന് പ്രത്യാഘാതം ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച് ലോകമെമ്പാടും 30 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ പ്രസിദ്ധീകരിച്ച ഏകദേശം 25000 ലേഖനങ്ങള്‍ ലോകാരോഗ്യസംഘടന പരിശോധിക്കുകയും ശാസ്ത്രീയ ലേഖനങ്ങള്‍ സമഗ്രമായി വിശകലനം നടത്തിയാണ് പ്രസ്താവന .
Discussion about this post