ബാലാകോട്ടിലെ ആക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന അവകാശവാദത്തെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു രംഗത്ത് വന്നിരിക്കുന്നത്.
നിങ്ങള്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് സിദ്ദു ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസത്തോടെയുള്ള വിമര്‍ശനം.
‘300 ഭീകരര്‍ മരിച്ചു, ഇത് ശരിയോ തെറ്റോ? പിന്നെ എന്തായിരുന്നു ഉദ്ദേശ്യം? നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ അതോ മരങ്ങളെയോ? അതൊരു തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ സിദ്ദു ഉന്നയിച്ചു. വിശുദ്ധമായ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post