ബാലാകോട്ടില്‍ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഉണ്ടായ പാക് പ്രകോപനത്തില്‍ പാക്കിസ്ഥാന് തൊടുത്ത് വിട്ട അമ്രാം മിസൈലുകളെ ഇന്ത്യ വിജയകരമായി നശിപ്പിച്ചുവെന്ന് ഇന്ത്യന്‍ വ്യോമസനേ വ്യക്തമാക്കി. ഇതിനായി ഇന്ത്യ സുഖോയ്-30 വിമാനങ്ങളാണ് ഉപയോഗിച്ചതെന്നും വ്യോമസേന പറഞ്ഞു.
നിയന്ത്രണരേഖയ്ക്കിപ്പുറത്തേക്ക് പാക് വിമാനങ്ങള്‍ വരുന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചയുടന്‍ തന്നെ ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറെടുത്തുവെന്ന് വ്യോമസേന ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യോമസേന ഫെബ്രുവരി 27ന് അതീവ ജാഗ്രതയിലായിരുന്നു. പാക് ആക്രമണത്തെ ചെറുക്കാന്‍ മിറാഷ്-2000, സുഖോയ്-30, മിഗ്-21 ബൈസണ്‍ എന്നീ വിമാനങ്ങളാണ് ഉപയോഗിച്ചതെന്ന് വ്യോമസേന പറഞ്ഞു. ഇന്ത്യയില്‍ സ്ഥിതി ചെയ്തിരുന്ന ലക്ഷ്യങ്ങളെ പാക്കിസ്ഥാന് നശിപ്പിക്കാനായില്ലെന്നും ഇന്ത്യയുടെ പ്രതിരോധത്തെ ഭയന്ന് പാക് വിമാനങ്ങള്‍ തിരികെ പോയെന്നും വ്യോമസേന ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന് തൊടുത്ത് വിട്ട അമ്രാം മിസൈലിന്റെ അവശിഷ്ടം ജമ്മു കശ്മീരിലെ രജൗരി ജില്ലയുടെ കിഴക്ക് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു.
അതേസമയം ഇന്ത്യയുടെ ഒരു സുഖോയ്-30 വിമാനത്തെ പാക്കിസ്ഥാന് വെടിവെച്ചിട്ടുവെന്ന വാദം ഇന്ത്യന്‍ വ്യോമസേന തള്ളിക്കളഞ്ഞു. പാക്കിസ്ഥാന് തങ്ങളുടെ ഒരു എഫ്-16 നഷ്ടമായതിന്റെ നാണക്കേട് മറച്ചുവെക്കാനാണ് പാക്കിസ്ഥാന് ഇങ്ങനൊരു വാദം മുന്നോട്ട് വെച്ചതെന്ന് വ്യോമസേന അഭിപ്രായപ്പെട്ടു.
Discussion about this post