തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരങ്ങളുടെ കൂട്ടത്തില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്. അംബികാപൂര്‍, മൈസൂരു എന്നി നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുളള വ്യത്തിയുളള നഗരങ്ങള്‍. വൃത്തിയുളള നഗരങ്ങളെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ മുന്നിലെത്തിയത്.
ഏറ്റവും വൃത്തിയുളള ചെറിയ നഗരംആയി ഡല്‍ഹിയും ഏറ്റവും വൃത്തിയുളള വലിയ നഗരം എന്ന പദവി അഹമ്മദാബാദും സ്വന്തമാക്കി. ഉത്തരാഖണ്ഡിലെ ഗൗച്ചാറാണ് ഏറ്റവും മികച്ച ഗംഗാ ടൗണ്‍. 2019ലെ സ്വച്ഛ് സര്വക്ഷന് അവാര്‍ഡുകള്‍ രാഷ്ട്രപതി രാംനാഥ് കോവിദ് സമ്മാനിച്ചു.
അതിവേഗം വലിയ നഗരമായി കുതിക്കുന്ന പട്ടണമായി റായ്പൂരിനെ തെരഞ്ഞെടുത്തു. ഉജ്ജെയിനെ വൃത്തിയുളള ഇടത്തരം നഗരമായി കണ്ടെത്തിയപ്പോള്‍ മഥുര- വൃന്ദാവന്‍ ആണ് അതിവേഗം മുന്നേറുന്ന ഇടത്തരം നഗരം. രാജ്യത്തെ നഗരങ്ങളെ അടിസ്ഥാനമാക്കി വൃത്തിയുളള പട്ടണങ്ങളെ കണ്ടെത്തുന്നതിനുളള സര്‍വ്വേ ലോകത്തിലെ തന്നെ ഏറ്റവും വലിയ സര്വ്വേയായാണ് കണക്കാക്കുന്നത്
Discussion about this post