രണ്ടാഴ്ച മുമ്പ് വടക്കന്‍ പാക്കിസ്ഥാനില്‍ വെച്ച് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥാനിലെ കൊടുമുടിയില്‍ നിന്നും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് മരിച്ചത്. ലോകത്തിലെ ഒന്‍പതാമത്തെ ഉയര്‍ന്ന കൊടുമുടിയായ പാക്കിസ്ഥാനിലെ നന്‍ഗാ പര്‍ഭത്ത് കീഴടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
അതിനായി അധികം ആരും തെരഞ്ഞെടുക്കാത്ത കാഠിന്യം നിറഞ്ഞ വഴിയിലൂടെയായിരുന്നു ഇരുവരുടെയും യാത്ര. ഇവരെ ണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.സ്പെയിനില്‍ നിന്നുള്ള പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്.
എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പാക്കിസ്ഥാന് വ്യോമമേഖല പൂര്‍ണമായും അടച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലും തടസ്സപ്പെട്ടു.
Discussion about this post