തിരുവനന്തപുരം : മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിലെത്തും .രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പ്രവർത്തകർ തിരുവനന്തപുരത്തെത്തും.ഈ മാസം 8 നാണ് അദ്ദേഹം മിസോറം ഗവർണർ പദവി രാജിവച്ചത് .
മുൻ പൊലീസ് മേധാവി സെൻകുമാർ, മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവർ കുമ്മനത്തെ സ്വീകരിക്കാനെത്തും. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും.
Discussion about this post