ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ. അതിനാല്‍ തന്നെ മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇതിനായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണു സൂചന. എംഎല്‍എമാരില്‍ ഒരാള്‍തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഘടക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും കത്ത് നല്കി. ഈ സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.. മാപ്സ എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി.
Discussion about this post