രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കോമാ മുന്നണിയിപ്പോള്‍ കോമ സ്റ്റേജിലായെന്നും ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ച് നില്ക്കാനാവാത്തതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്നായിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. അമേത്തിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും കുമ്മനം പരിഹസിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ സിപിഎംന്റെ നിലപാടും പ്രസക്തമാണ്. എല്‍ഡിഎഫ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ടി.സിദ്ദിഖ് രംഗത്തെത്തിയിരുന്നു . സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് പലരും പറയുന്നത്. എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.
Discussion about this post