തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.ഇത് സംബന്ധിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുഷാര്‍ തന്നെ വാര്‍ത്ത സമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
തൃശൂര്‍, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്നത്.. ആലത്തൂരില്‍ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയില്‍ ബിജു കൃഷ്ണനേയും വയനാട്ടില്‍ ആന്റോ അഗസ്റ്റിനെയുമാണ് ബി.ഡി.ജെ.എസ് ഇറക്കുന്നത്.എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്ക്കാതെയാകും തുഷാര്‍ ജനവിധി തേടുക.തൃശൂരില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ബി.ഡി.ജെ.എസിന്റെ മറ്റ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഡല്‍ഹിയിലുള്ള തുഷാര്‍ നാളെ തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് ശിവഗിരിയില്‍ എത്തി മഹാസമാധിയിലും ശാരദാമഠത്തിലും ദര്‍ശനം നടത്തും.അതിന് ശേഷം കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി അമ്മ പ്രീതി നടേശനില്‍ നിന്ന് അനുഗ്രഹം വാങ്ങും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടിയും പിതാവുമായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചങ്ങനാശേരിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തുപോയി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരെ കാണുമെന്നുമാണ് സൂചന.
Discussion about this post