അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് രണ്ട് സീറ്റില്‍ വിജയം . അലോ ഈസ്റ്റില്‍ നിന്നും യച്ചൂലി മണ്ഡലത്തില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് .
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെ ആയിരുന്നു . ബിജെപി സ്ഥാനാര്‍ഥികള്‍ അല്ലാതെ മറ്റാരും തന്നെ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചിരുന്നില്ല . തുടര്‍ന്ന് ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ വിജയം ഉറപ്പാകുകയായിരുന്നു .
Another victory also from Arunachal Pradesh:
Er Taba Tedir won unopposed from 16 Yachuli Assembly segment.
(These two victories are for Arunachal Pradesh Assembly, which goes to polls together with parliament on 11 April)— Ram Madhav (@rammadhav_) March 26, 2019
അലോ ഈസ്റ്റില്‍ നിന്നും കെന്റോ ജിനിയും , യച്ചൂലിയില് നിന്നും എര് താബ തെദിറുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് .
Discussion about this post