പി.സി.ജോര്‍ജിനെ എന്‍ഡിഎയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു.ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമാകുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് കേരള ജനപക്ഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നും സംസ്ഥാന നേതൃത്വവുമായും ചര്‍ച്ച നടത്തി എന്നുമായിരുന്നു വാര്‍ത്തകള്‍.
ജോര്‍ജ് നേരിട്ട് ബിജെപി കേന്ദ്ര നേതാക്കളുമായി സംസാരിച്ചെന്നാണ് സൂചന എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
Discussion about this post