രണ്ട് വര്‍ഷം മുന്‍പ് പുല്‍വാമയിലെ സി.ആര്.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യയ്ക്ക് യു.എ.ഇ കൈമാറി . ജയ്ഷെ ഇ മുഹമ്മദ് ഭീകരന് നിസാര്‍ അഹമ്മദിനെയാണ് ഇന്ത്യയ്ക്ക് കൈമാറിയത് . പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ഭീകരനെ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു . നിസാറിനെതിരെ എൻ.ഐ.എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2017 ഡിസംബറിലാണ് ലത്പോറയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത് . ആക്രമണത്തില്‍ 3 ഭീകരും കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാനില്‍ നിന്നും നിസാര്‍ അഹമ്മദ് യു.എ.ഇയിലേക്ക് കടന്നത് . നിസാറിന്റെ താവളം കണ്ടെത്തിയ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം യു.എ.ഇയ്ക്ക് കൈമാറുകയായിരുന്നു .
ജെയ്ഷെ ഡിവിഷണൽ കമാന്റർ നൂർ താന്ത്രെയുടെ സഹോദരനാണ് നിസാര്‍ .കശ്മീര്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 2017 ല്‍ നൂര്‍ കൊല്ലപ്പെട്ടിരുന്നു .
Discussion about this post