തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന വേദിയില്‍ വന്‍സുരക്ഷാ വീഴ്ച . പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയ്ക്ക് സമീപത്തായി വെടി പൊട്ടുകയായിരുന്നു.
കൊല്ലം എ.ആര് ക്യാമ്പിലെ പോലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസുകാരനെ സ്ഥലത്ത് നിന്നും മാറ്റി. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .
Discussion about this post