നിശബ്ദ പ്രപചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം നമോ ടിവിയില്‍ സംപ്രേഷണം ചെയ്യാം. എന്നാല്‍ സ്ഥാനാര്‍ത്ഥികളെയോ മണ്ഡലങ്ങളെയോ പ്രസംഗത്തിന് പരാമര്‍ശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.
നേരത്തെ നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യരുതെന്നാണ് ഉത്തരവ്.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാന ലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.
Discussion about this post