കണ്ണൂര്‍ ; കൊട്ടിയൂർ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.വിചാരണയ്ക്കിടെ കൂറുമാറിയതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്നത്. തലശേരി കോടതിയാണ് ഈ ഉത്തരവിട്ടത്.
കൊട്ടിയൂരിലെ വൈദികൻ ഫാ. റോബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ കൂറുമാറിയിരുന്നു.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. ഇത് തെറ്റാണെന്ന് പ്രോസിക്യൂഷന് തെളിയിച്ചിരുന്നു.
ഇതിനായി കൂത്തുപറമ്പ് ആശുപത്രിയിൽ രേഖപ്പെടുത്തിയ ലൈവ് ബർത്ത് സർട്ടിഫിക്കറ്റ് പ്രോസിക്യൂഷന് ഹാജരാക്കി.
തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും കോടതി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണു കേസെടുക്കാൻ ഉത്തരവിട്ടത്.
Discussion about this post