ബിജെപി അധ്യക്ഷന്‍ അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ളയെ വ്യക്തിപരമായി അപമാനിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ ബിജെപി പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ഇന്ന് വരെ ഒരു തെരഞ്ഞെടുപ്പ് ഓഫിസറും സ്വീകരിക്കാത്തതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേരളത്തിലെ പ്രധാന കക്ഷിയുടെ നേതാവിന് ഇരട്ടതാപ്പാണ് എന്ന രാഷ്ട്രീയ പ്രസ്താവന തരം താണതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളതുമാണെന്നാണ് ആരോപണം.
ടിക്കാറാം മീണ പി.എസ് ശ്രീധരന്പിള്ളയ്ക്കെതിരായി ഒരു മാധ്യമത്തോട് നടത്തിയ ആരോപണം ഇതാണ്-
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന് പിള്ളയുടെ പതിവ്. ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണ്. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കും.
‘എന്തെങ്കിലും പറഞ്ഞിട്ട് ‘സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ‘ ടിക്കാറാം മീണ പറയുന്നു.
ഒരു തെരഞ്ഞെടുപ്പ് ഓഫിസര്‍ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനിടയുള്ള പ്രസ്താവന മാധ്യമത്തിലൂടെ നടത്തിയത് ഗൗരവമായ തെറ്റാണെന്നാണ് വിലയിരുത്തല്‍. വളരെ ശ്രദ്ധിച്ചുള്ള മറുപടിയാണ് പി.എസ് ശ്രീധരന് പിള്ള ഇതിനോട് നടത്തിയതെന്നതും ശ്രദ്ധേയമാണ്
അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ളയുടെ മറുപടി
”മീണയും താനും നിയമത്തിന് അതീതരല്ല. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനിന് താനില്ല. തന്റെ ഭാഗത്താണ് സത്യം. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുകയുമാണ്.താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല”
‘ഇതാദ്യമായല്ല ടിക്കാറാം മീണ ബിജെപിയെ ലക്ഷ്യം വെക്കുന്നത്’
ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുത് എന്ന വിചിത്ര പ്രസ്താവനയോടെയാണ് ടിക്കാറാം മീണ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അയോധ്യയും, ബാബ്റി മസ്ജിദുമെല്ലാം എക്കാലത്തും തെരഞ്ഞെടുപ്പ് വിഷയമാകുന്ന നാട്ടില്‍ ഇടത് മുന്നണിയെ സഹായിക്കാനാണ് ഇത്തരമൊരു നിലപാട് എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. എന്നാല്‍ തന്റെ നിലപാടില്‍ ടിക്കാറാം മീണ ഉറച്ചു നിന്നു. എന്നാല്‍ ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ദിവസേന ബിജെപി പ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ കേസ് ചുമത്തുമ്പോള്‍ മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ട എന്നായിരുന്നു ബിജെപിയുടെ മറുപടി.
തേക്കിന്‍കാട് മൈതാനിയില്‍ അയ്യന് എന്ന് പറഞ്ഞതിന് ജില്ല കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതിന് പിറകെ ടിക്കാറാം മീണ കാണിച്ച ആവേശവും വിനയായി. സുരേഷ് ഗോപി പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി പ്രാഥമികമായി ബോധ്യപ്പെട്ടുവെന്നായിരുന്നു ടിക്കാറാം മീണയുടെ തിടുക്കത്തിലുള്ള മാധ്യമപ്രതികരണം. അപ്പീല്‍ സംവിധാനമായ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കാര്യങ്ങള്‍ പരിശോധിക്കാതെ എങ്ങനെ തീര്‍പ്പിലെത്തി എന്ന ചോദ്യവുമായി ബിജെപി രംഗത്തെത്തിയതോടെ സംഗതി വിവാദമായി. സുരേഷ് ഗോപി കളക്ടര്‍ക്ക് നല്കിയ മറുപടിയില്‍ ഇതുവരെ ഒരു വിശദീകരണം പോലും നല്‍കിയിട്ടുമില്ല.
ടിക്കാറാം മീണ എകെജി സെന്റിലെ സെക്രട്ടറിയല്ലെന്ന പരസ്യ വിമര്‍ശനവുമായി ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.
ഇതിന് മുമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ തന്റെ വലിയ ഫോട്ടോ അടിച്ചും മീണ വിവാദത്തില്‍ പെട്ടിരുന്നു. ഉദ്യോഗസ്ഥന്റെ ഫോട്ടോ അദ്ദേഹം തന്നെ അടിച്ച് പോസ്റ്ററൊട്ടിച്ച സംഭവം വിവാദമായി. ടീക്കാറാം മീണ എന്താ സ്ഥാനാര്‍ത്ഥിയാണോ എന്നായിരുന്നു ചോദ്യം.
ആറ്റിങ്ങലിലെ പ്രചരണത്തിനിടെ ബാലാക്കോട്ട് കൊല്ലപ്പെട്ട ഭീകരരുടെ മതം ചോദിക്കുന്നതിനെ വിമര്‍ശിച്ച പി.എസ് ശ്രീധരന് പിള്ളയുടെ പ്രസ്താവനക്കെതിരെ മത നിന്ദയെന്ന് കാണിച്ച് ടിക്കാറാം മീണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കമ്മീഷന് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതോടെ ഈ തെരഞ്ഞെടുപ്പില്‍ ശ്രീധരന് പിള്ളക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്ന് വ്യക്തമായി. ഇതോടെ ടിക്കാറാം മീണയുടെ നീക്കങ്ങള്‍ ബിജെപിയ്ക്ക് ദോഷത്തേക്കാള്‍ ഏറെ ഗുണം ചെയ്തുവെന്നായി വിലയിരുത്തല്‍
ബിജെപിയെ തൊടാനായില്ല.. എന്നാല്‍ ‘പണി’ പിറകെ വരും
ബിജെപിയെ ഏകപക്ഷീയമായി കൈകാര്യം ചെയ്തുവെന്ന ആരോപണത്തില്‍ ടിക്കാറാം മീണക്കെതിരെ നിയമനടപടിക്ക് ബിജെപി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കാറാം മീണ പക്ഷപാതകരമായി പെരുമാറി എന്നാണ് ബിജെപിയുടെ ആരോപണം. ശ്രീധരന്‍പിള്ളക്കെതിരെയും, സുരേഷ് ഗോപിക്കെതിരെയും നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മാധ്യമങ്ങളില്‍ ടിക്കാറാം മീണ നടത്തിയ പ്രസ്താവനകള്‍ ബിജെപി തെളിവ് സഹിതം ഹാജരാക്കും. രാഷ്ട്രീയ പ്രസ്താവനകളും, ബിജെപിയ്ക്കെതിരെ എതിരാളികളെ സഹായിക്കുന്ന നീക്കം നടത്തിയെന്നുമുള്ള പരാതിയ്ക്ക് ടിക്കാറാം മീണ മറുപടി നല്കണ്ടി വരും. വ്യക്തിപരമായി പി.എസ് ശ്രീധരന് പിള്ളയെ അപമാനിച്ചുവെന്ന ആക്ഷേപവും ടിക്കാറാം മീണയ്ക്ക് തിരിച്ചടിയാകും.
Discussion about this post