എന്തുകൊണ്ടു വോട്ട് ചെയ്തില്ലെന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് മറുപടിയുമായി നടന് അക്ഷയ്കുമാര്‍.തനിക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്ഷയ്കുമാറിന്റെ മറുപടി
തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം നിഷേധിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നു അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. താൻ 7 വർഷമായി കാനഡ സന്ദർശിച്ചിട്ടില്ലെന്നതും അതേപോലെ സത്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. എല്ലാ നികുതിയും ഒടുക്കി ഇന്ത്യയിൽ ജോലി ചെയ്യുകയാണു താൻ. ഇക്കാലത്തിനിടയിൽ തനിക്ക് ഇന്ത്യയോടുള്ള സ്നേഹം തെളിയിക്കേണ്ടി വന്നിട്ടില്ല.
അനാവശ്യവിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നതിൽ നിരാശയുണ്ട്. തികച്ചും വ്യക്തിപരവും നിയമപരവും അരാഷ്ട്രീയവും മറ്റുള്ളവരെ ബാധിക്കാത്തതുമായ കാര്യമാണിത്. ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ സാധ്യമാംവണ്ണം ഇന്ത്യയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനാണിഷ്ടമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം കഴിഞ്ഞതിന് ശേഷമാണ് താരത്തിന് നേരേ ഇത്തര്തിലൊരു സൈബര്‍ ആക്രമണം നടക്കുന്നത്
Discussion about this post