സ്വവര്‍ഗ്ഗപ്രണയം ഒരു ജനിതക രോഗമാണെന്നാണ് ബിജെപിയുടെ നിലപാടെന്ന് പര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 എടുത്തു നീക്കുന്നത് കേന്ദ്ര പരിഗണനയിലാണെന്ന് നിയമമന്ത്രി സദാനന്ദഗൗഡയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമമന്ത്രിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
തന്റെ വാക്കുകള്‍ പൂര്‍ണ്ണമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു എന്ന വാദവുമായി സദാനന്ദഗൗഡയും രംഗത്തെത്തിയിരുന്നു.സ്വവര്‍ഗ്ഗ വിവാഹം നിയവിധേയമാക്കിയ യുഎസ് കോടതി വിധിയെക്കുറിച്ച് പ്രതികരിക്കവേ ഇത്തരമൊരു നിയമം ഇന്ത്യയില്‍ പാസ്സാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.മൂന്നാംലിംഗക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും വഴിയൊരുക്കിയിരുന്നു. എന്നാല്‍ അതിനപ്പുറം ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ്ഗപ്രേമത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കുന്നതിലൂടെ സ്വവര്‍ഗ്ഗപ്രേമികളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് നേരത്തെ ഗൗഡ പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post