മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്രോഡ് എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും വാര്ത്തസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ് നേതാവ് അധിക്ഷേപ പ്രയോഗം നടത്തിയത്. പ്രധാനമന്ത്രി അടിമുടി കള്ളത്തരം നിറഞ്ഞയാളാണ് എന്നും, ഫ്രോഡ് ആണെന്നും ആയിരുന്നു ചാമക്കാലയുടെ പ്രയോഗം. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഇത്തരം പ്രയോഗങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹത്തിന്റെ നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത് എന്ന് അവതാരകനായ മഞ്ജുഷ് ഗോപാല്‍ ചൂണ്ടിക്കാട്ടി. അതേസമയം ത്യോതികുമാര് ചാമക്കാലയെ തെമ്മാടി എന്ന് വിളിച്ചതിനെതിരെ അവതാരകന് രംഗത്തെത്തുകയും ചെയ്തു.
സന്ദീപ് വാര്യരും, ജ്യോതികുമാര്‍ ചാമക്കാലയും ചര്‍ച്ചയ്ക്കിടെ രൂക്ഷമായ ഭാഷയില്‍ ഏറ്റുമുട്ടുകയും ചെയ്തു.
വീഡിയൊ
https://www.facebook.com/mathrubhumidotcom/videos/326906251328916/?__xts__[0]=68.ARDV2CQiMV_XPJqyBhxfuBsKwYkQJvdoh5okeAhasTEit-lvmmhjjIt5m6wvQzxVQpAy4sSYKESjnQUBCfWMDpWfVxr_q3t5SuBoHwvjuMBeVBZDRfhHRYrzPLeV5C-1-QvTdVEbg2xWphbRxkObma_LvX3PqCYf_at8rpSvlwlLTuOeX9BJ5vjSloP0_4edmK9ug0xZvFaPVL9VIoVJX49MyuB3RIB7cUwaAUh0CgtpFhmq5hkZbyYS67Dr29tsUm6g1bjJ-OOLeJeSp86TuA6RoI81vAoeWREk-Q2pElF5UChlijjjEe9F9gUtBLZhKx0gKEkxmbsXzFPQc8wSzyyFeKWj5BKL94N3w9mn4G5-9fh5Xl0EHkVrNEIVNg&__tn__=-y.g
Discussion about this post