കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗിന്റെ നിശ്ബദ പ്രചാരണ ദിവസമാണ് മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി തൊഴുതത്. ബുദ്ധ പൗര്‍ണമി ദിവസമായ ഇന്ന് മോദി എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഉത്തരാഖണ്ഡിലെത്തിയത്. ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്.
കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെ അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കും. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ഡല്‍ഹിയിലെത്തും.
Prime Minister Narendra Modi offers prayers at Kedarnath temple. #Uttarakhand pic.twitter.com/uIm1TGLMEK
— ANI (@ANI) May 18, 2019
Prime Minister Narendra Modi lands in Kedarnath, he will offer prayers at Kedarnath temple shortly. #Uttarakhand pic.twitter.com/JDNRzXYslx
— ANI (@ANI) May 18, 2019
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അവകാശപ്പെട്ടു. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയത്. 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു.മാര്‍ച്ച് 10നാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളില്‍ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു.
ജെഡിഎസ് നേതാവ് ദേവഗൗഡ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
Discussion about this post