തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതുമെന്നാണ് മമതയുടെ ആരോപണം.
Discussion about this post