കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണു പിൻവലിക്കാനുള്ള കാരണമെന്ന് സുഭാഷ് പറഞ്ഞു.
2016 നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഡോക്യുമെന്ററി നിർമിച്ചതെന്നും ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞാൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
യുട്യൂബിൽ നിന്നു പിൻവലിച്ച ഡോക്യുമെന്ററിക്ക് നിലവിൽ 75 ലക്ഷത്തിലേറെ കാഴ്ചക്കാരുണ്ടായിരുന്നു.












