തൃശൂർ: നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത പരിപാടികളുടെ ദൃശ്യങ്ങൾ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.അവതാരകയായി കരിയർ തുടങ്ങിയ മീര നന്ദൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. ദുബായിൽ കുറെയേറെ വർഷങ്ങളായി മീര ആർ.ജെയായി പ്രവർത്തിച്ചു വരികയാണ്. മലയാള സിനിമയിൽ മീര കുറച്ചു കാലങ്ങളായി സജീവമല്ല.












