ബിനോയ് കോടിയേരിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കണ്ണൂരിലെത്തി.കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.പരാതിക്കാരി ബിനോയിയുടെ കണ്ണൂരിലെ വിലാസമാണ് നല്‍കിയത്.
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിലെ എഫ്ഐആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
നോയ് കോടിയേരി വിവാഹ വാഗ്ദാനം നനല്‍കി വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതിനിടെ, ബിനോയ് കോടിയേരിയെ മുംബൈ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും.
ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.െഎ.ആര് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടു മാസം മുന്‍പ് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നുെവന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്രനേതൃത്വം സ്വീകരിച്ച സമീപനം. ബിനോയ് കോടിയേരി തന്നെ വ്യക്തിപരമായി നേരിടട്ടെയെന്നും നേതൃത്വം നിലപാടെടുത്തിരുന്നു.
Discussion about this post