ബിനോയ് കോടിയേരിയും ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയും തമ്മില്‍ മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് മുംബൈ പോലീസ്.
ഹോട്ടലുകളിലും , ഫ്ലാറ്റിലും ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ച് താമസിച്ചതിന് തെളിവുകള്‍ ഉള്ളതായി മുംബൈ ഒഷ് വാര പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേരളത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞട്ടില്ല. ബിനോയ് ഒളിവില്‍ ആണെന്നാണ് കരുതുന്നത്. ഇയാള്‍ കേരളം വിട്ട് പോയിട്ടില്ലെന്നും മുംബൈ പോലീസ് പറയുന്നു.
അതേസമയം യുവതിയെ വീണ്ടും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. പോലീസിന് യുവതി കൈമാറിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായിട്ടാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്.
മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയതിന് പിന്നാലെ ബിനോയ് കോടിയേരി ഒളിവില്‍ പോയതായിട്ടാണ് സൂചന . ബിനോയിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫായതിനാല്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.
Discussion about this post