ടാഷ്കെന്റ്: ഭീകരവാദത്തിനെതിരെ കൈകോര്‍ക്കാന്‍ ഉസ്ബെക്കിസ്ഥാന്-ഇന്ത്യ ധാരണ. ഉസ്ബെക്കിസ്ഥാന് പ്രസിഡണ്ട് ഇസ്ലാം കാരിമോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചര്‍ച്ചയായത്. സാമ്പത്തികഊര്ജ രംഗത്ത് പരസ്പരം സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഭീകരവാദം വളര്‍ന്നുവരുന്നതില്‍ ഇരുരാജ്യങ്ങളും ഉത്കണ്ഠ രേഖപ്പെടുത്തി. ഭീകരതയെ ചെറുക്കാന്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഉഭയകക്ഷി, വാണിജ്യ, സാമ്പത്തിക മേഖലകളില്‍ ഒന്നിച്ച് മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
‘ഉസ്ബെസ്ക്കിസ്ഥാനില്‍ നിന്നും ഞാന്‍ എന്റെ യാത്ര തുടങ്ങുകയാണ്. ഈ യാത്ര ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല, മറിച്ച് ഏഷ്യയ്ക്കു കൂടി വേണ്ടിയാണ്’-മോദി പറഞ്ഞു. ഇന്ത്യയും ഉസ്ബെസ്ക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസിഡന്റ് കാരിമോവുമായി ചര്‍ച്ച ചെയ്തതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യതയെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
ഉസ്ബെസ്ക്കിസ്ഥാനില്‍ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഉസ്ബെക്കിസ്ഥാന് പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖര്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
Discussion about this post