സി.കെ.നാണു എംഎല്‍എയെ ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷനായ ദേവഗൗഡയാണ് അധ്യക്ഷനായി പ്രഖ്യാപനം നടത്തിയത്.
അധ്യക്ഷനായിരുന്ന കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. മാത്യു ടി. തോമസിനെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തിട്ടുണ്ട്. സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.
Discussion about this post