ഇന്ത്യയിൽ നിന്ന്
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ഇനി സ്വീകാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സിസ്റ്റം ഓഫ് പ്രിഫറൻസ് സ്കീമിന് കീഴിൽ ഇന്ത്യയുടെ മുൻഗണന നിലവാരം പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28 ന് യു.എസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു.
5.6 ബില്യൺ ഡോളർ വരെ തീരുവ രഹിത കയറ്റുമതി അനുവദിച്ച പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്ന സ്വഭാവം ഇന്ത്യയ്ക്കുണ്ട്. എന്നാൽ ഇനി ഇത് സ്വീകാര്യമല്ല ട്രംപ് ട്വീറ്റ് ചെയ്തു.
ജി-20 ഉച്ചക്കോടിക്കിടെ ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ അഭിപ്രായം. ഉഭയകക്ഷി വ്യാപാര തർക്കങ്ങളെ കുറിച്ചുളള ഇരു നേതാക്കളും സംസാരിച്ചിരുന്നു. വാണിജ്യമന്ത്രിമാരുടെ നേരത്തെയുളള യോഗത്തലും പരിഹാരം നിർദ്ദേശിച്ചിരുന്നു.
Discussion about this post