കൊച്ചി : കേരളത്തില്‍ വൈഡ് റിലീസ് നടപ്പാക്കുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും. ഇതംഗീകരിക്കാത്തവര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സംഘടനകള്‍ തീരുമാനിച്ചു. ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. പ്രേമം സിനിമയുടെ സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്ന പശ്ചാത്തലത്തിലാണ് സിനിമസംഘടനകളൂടെ തീരുമാനം.
എക്സിബിറ്റേഴ്സ് ഫെഡറേഷന് വ്യാഴാഴ്ച ആഹ്വാനംചെയ്തിരിക്കുന്ന തിയറ്റര്‍ ബന്ദ് നിര്‍മാതാക്കളെയും വിതരണക്കാരെയും ഭീഷണിപ്പെടുത്തി വൈഡ് റിലീസ് ആവശ്യം തള്ളാനാണെന്നും സംഘടനകള്‍ ആരോപിച്ചു.റ
2008 വരെ സംസ്ഥാനത്ത് ആകെ 48 സെന്ററുകളില്‍ മാത്രമാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്. പിന്നീട് 72 ആക്കി ഉയര്‍ത്തി. 2011ലെ തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റി 399 തിയറ്ററുകളാണ് പരിശോധിച്ചത്. ഇതില്‍ 385 തിയറ്ററുകളെ ഒമ്പത് ഗ്രേഡുകളാക്കി. ഇതില്‍ അവസാന ഗ്രേഡുകളില്‍ ഉള്‍പ്പെടുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്ററുകളില്‍ പലതും നവീകരിക്കാതെതന്നെ റിലീസ് സെന്ററായി തുടരുന്നുവെന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. ‘ബാഹുബലി’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകളാണ് പ്രേമത്തിനൊപ്പം വൈഡ് റിലീസ് ആവശ്യം ശക്തമാക്കിയത്്.
Discussion about this post