മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റിലെന്ന് പാക് മാധ്യമങ്ങള്‍.ജമാ-അത്-ഉദ്-ദവാ തലവനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും റിപ്പോര്‍ട്ട്.രാജ്യാന്തര സമ്മർദം അവഗണിക്കാൻ നിർവാഹമില്ലാതായതോടെ ഹാഫിസ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ പാക്കിസ്ഥാൻ നേരത്തെ തന്നെ നടപടികളെടുത്തിരുന്നു.
ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകൽ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചാർത്തിയത്.
പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ ഭീകരപ്രവർത്തനത്തിനു പണം നൽകിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. സയീദ് ലഹോറിലെ ജൗഹർ ടൗൺ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.
ഹാഫിസ് സയീദ് പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു.ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടും ഭീകരവാദി നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസസ്ഥാന് ഇ തയ്യാറായിരുന്നില്ല. എന്നാല്‍, രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സയീദിനെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ കഴിഞ്ഞയിടെ തയ്യാറായി.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
Discussion about this post