ഹരിയാനയില്‍ ഗുര്‍ഗാം പോലീസ് നാല് കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടി. പിടികൂടിയ നാല് പേരില്‍ മൂന്ന് പേരുടെ തലക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദ്വാരക എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.
പോലീസുമായുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകേഷ്, സഞ്ജു, പ്രദീപ്, നീരജ് എന്നിവരാണ് പിടിയിലായത്. കുറ്റവാളികളില്‍ ഒരാളുടെ തലക്ക് 1 ലക്ഷം രൂപയും മറ്റു രണ്ട് പേരുടെ തലക്ക് 50,000 രൂപ വീതവുമാണ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഹരിയാനയിലെ ക്രമസമാധാന നില തകരുന്ന സാഹചര്യമെത്തിയപ്പോഴാണ് പോലീസ് ഇവര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ നജാഫ്ഗര്‍, ഹരിയാനയിലെ സോനിപ്പത്, ജജ്ജാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
Discussion about this post