ഡൽഹി: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജനങ്ങളുടെ ആശയങ്ങൾക്ക് ശബ്ദം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് പതിനഞ്ചിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിലേക്കാണ് പ്രധാനമന്ത്രി പൊതു ജനങ്ങളുടെ ആശയങ്ങൾ ആരാഞ്ഞിരിക്കുന്നത്.
‘ഓഗസ്റ്റ് പതിനഞ്ചിലെ എന്റെ പ്രസംഗത്തിലേക്ക് നിങ്ങളുടെ വിലയേറിയ ആശയങ്ങൾ സർവ്വത്മനാ ഞാൻ ക്ഷണിക്കുന്നു. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്നും നിങ്ങളുടെ ചിന്തകൾ നൂറ്റിമുപ്പത് കോടി ജനങ്ങളിലേക്കെത്തും. അതിനായി നമോ ആപ്പിൽ പ്രത്യേക ഓപ്പൺ ഫോറം സജ്ജീകരിച്ചിരിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിയുടെ ആഹ്വാനം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.പ്രധാനമന്ത്രിയുടെ ട്വീറ്റിന് വലിയ തോതിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമോ ആപ്പിലൂടെ നിമിഷങ്ങൾക്കകം അഭിപ്രായങ്ങളും സന്ദേശങ്ങളും പ്രവഹിക്കാൻ തുടങ്ങി.
I am delighted to invite you all to share your valuable inputs for my speech on 15th August.
Let your thoughts be heard by 130 crore Indians from the ramparts of the Red Fort. Contribute on the specially created Open Forum on the NaMo App. https://t.co/seiXlFciCY pic.twitter.com/5OmhYIRVYB
— Narendra Modi (@narendramodi) July 19, 2019
Discussion about this post