ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തു. ആപ്പിന്റെ ചടങ്ങൾ ലംഘിച്ചതിനാണ് നടപടി.
ഇന്ത്യയിൽ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.ടിക് ടോക് ആപ്ലിക്കേഷനില്‍ രാജ്യവിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതിയില്‍ ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് മുന്‍പായി വിശദീകരണം നല്‍കണമെന്നും അറിയിച്ചിരുന്നു
ആർഎസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ പരാതിയെ തുടർന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നൽകിയത്. .
എന്നാൽ ഈ വാദം തള്ളിയ ബൈറ്റെഡാൻസ് ഇന്ത്യയിൽ ഡാറ്റ സെന്റർ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി
Discussion about this post