ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടിയുമായി മോദി സർക്കാർ. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഉയർത്താൻ തീരുമാനിച്ചു. ഇന്ത്യക്കതിരെ നിലപാടുകൾ സ്വീകരിക്കുന്ന ചൈനയ്ക്ക് ഇത് വലിയ വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കുറഞ്ഞ വിലയ്ക്ക്, നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനങ്ങൾ വാങ്ങുന്നത് തടയുകയാണ് തീരുമാനത്തിന്റെ മുഖ്യ ലക്ഷ്യം. ഇതുവഴി ചൈനയിൽ നിന്നുള്ള കള്ളക്കടത്ത് തടയാനും സാധിക്കും. പല ചൈനീസ് ഉത്പന്നങ്ങളും സമ്മാനങ്ങൾ എന്ന ലേബലിലാണ് ചൈനീസ് ഇകൊമേഴ്സ് സ്ഥാപനങ്ങൾ ഇന്ത്യയിൽ വിപണം ചെയ്യുന്നത്. 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾക്ക് നികുതിയില്ല എന്ന നിയമം ഇത് വഴി ഇവർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയിരുന്നു.
അധിക തീരുവ ചുമത്താനുള്ള കേന്ദ്ര സര്ക്കാരിന്റെ നീക്കം ചൈനീസ് റീട്ടെയിലർമാരായ ക്ലബ് ഫാക്ടറി, അലിഎക്സ്പ്രസ്സ്, ഷെയ്ൻ എന്നിവരെ നേരിട്ട് ബാധിക്കും. ഇത്തരം വിപണനങ്ങൾ തടയാൻ പേമെന്റ് ഗേറ്റ് വേകൾ കൊണ്ടു വരാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇനി മുതൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി, കസ്റ്റംസ് തീരുവ എന്നിവയും ചേർത്ത് നൽകേണ്ടി വരും.
കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പെടുന്ന ഇന്ത്യൻ ഇകൊമേഴ്സ് സ്ഥാപനങ്ങൾക്ക് നേട്ടമാകും. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ചൈനീസ് ഉത്പന്നങ്ങളോട് കിടപിടിക്കുന്ന വിലകുറഞ്ഞ എന്നാൽ ഗുണനിലവാരം കൂടിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും കേന്ദ്രസർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന സോളാർ- ഇലക്ട്രിക്കൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും ചൈനീസ് ഉത്പന്നങ്ങളോടൊപ്പം തന്നെ വിപണിയിൽ ജനപ്രീതി നേടുന്നുണ്ട്.
Discussion about this post