ഒഹിയോ: അമേരിക്കയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാമതും വെടിവെപ്പ്. ഇത്തവണ ഒഹിയോയിലെ ഡേറ്റണിലാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പ് നടന്നത് ഗുരുതരമായി കാണുന്നുവെന്നും അക്രമിക്കായി തിരച്ചിൽ ഊർജ്ജിതമാണെന്നും ഒറിഗൺ പൊലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പതിനാറ് പേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.
ഡേറ്റണിൽ അടിയന്തിര സാഹചര്യമാണ് നിലവിലുള്ളതെന്നും ആംബുലൻസുകൾ നിരന്തരം പായുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നതെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ടെക്സാസിലെ വ്യാപാര കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തിയൊന്ന് കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ടവരിൽ മെക്സിക്കൻ പൗരന്മാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
Discussion about this post