പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും അഭ്രപാളിയിലേക്ക് . അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുംബൈ മിററാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എ വെന്നസ്ഡെ, റുസ്തം, എം.എസ്. ധോനി, ടോയ്ലറ്റ്: ഏക പ്രേം കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകനാണ് നീരജ് പാണ്ഡെ. ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്അതേ സമയം ചിത്രത്തിനെ പ്പറ്റിയുള്ള കൂടുതലായുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല
1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോല് പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1999ലെ കാണ്ടഹാര്‍ വിവമാനറാഞ്ചല് വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും ഡോവലായിരുന്നു. പന്നീട് ഐ.ബിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. സൂപ്പര്‍ സ്പൈ എന്ന് അറിയപ്പെട്ട ഡോവല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നണ്ട്. കശ്മീര്‍ വിഷയത്തിലും നിര്‍ണായകമായിരിക്കുന്നത് ഡോവലിന്റെ ഇടപെടലാണെന്നാണ് കരുതപ്പെടുന്നത്.
Discussion about this post