കർണ്ണാടക മന്ത്രിസഭ വിപൂലികരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ് ഇന്ന് ഡൽഹിയ്ക്ക് പുറപ്പെടും. രണ്ട് ദിവസം ഡൽഹിയിൽ തങ്ങുന്ന യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ എന്നിവരെ സന്ദർശിക്കും.മന്ത്രിസഭാ വിപുലീകരിക്കാനുളള അന്തിമ തീരുമാനം ഇത്തവണത്തെ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്ന് യെദ്യൂരപ്പ പറഞ്ഞു. വെളളിയാഴ്ച രാത്രി ദേശീയ തലസ്ഥാനത്ത് എത്തും.
വികസന പ്രവർത്തനം, വെളളപ്പൊക്കം,നാശനഷ്ടം സംഭവിച്ചുളള ജില്ലകൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകും.ശനിയാഴ്ച രാവിലെ 10 ന് പ്രധാനമന്ത്രിയെ കാണും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവെ മന്ത്രി ഉൾപ്പടെയുളളവരെ കാണും. ഞായറാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു.ജൂലായ് 26 ന് യെദ്യൂരപ്പ കർണ്ണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. 29 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതു വരെ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Discussion about this post