രജൗറി: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേര മേഖലയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം രാവിലെ 6.30നായിരുന്നു പാക് പ്രകോപനം ആരംഭിച്ചത്. ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് വീരമൃത്യു വരിച്ചത്.
ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതിനെ തുടർന്ന് പാകിസ്ഥാൻ പിന്മാറി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസം വെടിനിർത്തൽ ലംഘനം നടത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ തിരിച്ചടി നേരിട്ടതിന്റെ നിരാശയിലാകാം പാകിസ്ഥാൻ പ്രകോപനം തുടരുന്നതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
Discussion about this post