ബഹിറൈനില് 200 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി ഇന്ന് തുടക്കം കുറിക്കും. 4.2 മില്യണ്‍ ഡോളര്‍ ചെലവില്‍ ആണ് ക്ഷേത്രം നവീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഉദ്ഘാടന പരിപാടി ബഹ്റൈന്‍ അധികൃതര ഒരുക്കിയിട്ടുള്ളത്.
രണ്ടുദിവസത്തെ ഒദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ബഹ്റൈനില്‍ എത്തിയിരിക്കുന്നത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണം നടത്തുന്നത്.
45,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതുതായി മൂന്ന് നില കെട്ടിടവും ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും . ഭക്തര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക എന്നും ഹിന്ദു മര്‍ച്ചന്റ്സ് കമ്മ്യൂണിറ്റി പ്രസിഡന്റ് ബോബ് താക്കര്‍ പറഞ്ഞു.പുരോഹിതരെ പാര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ഇന്ത്യന്‍ വിവാഹങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റിയുടെ മുന്കൈയനുസരിച്ച് ഹിന്ദു വിവാഹങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗകര്യവും ഈ ക്ഷേത്രത്തിലുണ്ടാകും. ക്ഷേത്രത്തോട് ചേര്‍ന്ന് വിജ്ഞാന കേന്ദ്രവും മ്യൂസിയവും ഉണ്ടാകുമെന്നും താക്കൂര്‍ പറഞ്ഞു.
Discussion about this post