പ്രശസ്ത ഗായകൻ മിഖാ സിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടനകൾ പിൻവലിച്ചു. പാക്കിസ്ഥാനിൽ സംഗീത പരിപാടി അവതരിപ്പിച്ചതിൽ മാപ്പു പറഞ്ഞതിനെ തുടർന്നാണു വിലക്ക് പിൻവലിച്ചത്.
കറാച്ചിയിൽ, മുൻപാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ ബന്ധുവിന്റെ കല്യാണ ചടങ്ങിലാണ് മിഖാ സിങ്ങ് പാടിയത്. കശ്മീർ പ്രശ്നം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഗായകൻ പാക്കിസ്ഥാനിൽ പാടാൻ പോയത് ഏറെ വിമർശനങ്ങൾക്കു വഴിതെളിച്ചു.
ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യ, വേസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് തുടങ്ങിയ സംഘടനകളാണ് മിഖാ സിങ്ങിന് വിലക്കേർപ്പെടുത്തിയത്. ഇനി പാക്കിസ്ഥാനിൽ സംഗീത പരിപാടി അവതരിപ്പിക്കില്ലെന്നു മിഖാ സിങ്ങ് പറഞ്ഞു. തർക്കമുണ്ടായ സമയത്തു പാക്കിസ്ഥാനിൽ പോയത് തെറ്റായിപ്പോയി. വളരെ നേരത്തെ ഏറ്റെടുത്തപരിപാടിയായിരുന്നു ഇതെന്നും ചടങ്ങ് കശ്മീർ പ്രശ്നങ്ങൾക്കിടയ്ക്കായത് തികച്ചും യാദൃച്ഛികമാണെന്നും മിഖാ സിങ്ങ് പറഞ്ഞു.
Discussion about this post